Poo Poothuvo song Lyrics in Malayalam| KALY Malayalam movie | Rahul Raj | Najeem Koya | August Cinema| K.S. Hari Shankar, Radhika Narayanan Lyrics
Song Name | Poo Poothuvo song Lyrics in Malayalam| KALY Malayalam movie | Rahul Raj | Najeem Koya | August Cinema |
Singer(s) | K.S. Hari Shankar, Radhika Narayanan |
Composer(s) | Rahul Raj |
Lyricist(s) | P.S Rafeeque |
Music(s) | Rahul Raj |
Album | KALY |
Music Label | New Music Malayalam |
Poo Poothuvo song Lyrics in Malayalam
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടുമൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു
കാറ്റോർമയിൽ.. മന്ദാരമായി നീ
പാട്ടോർമയിൽ.. മൂവന്തിയായ്...
പാലമ്പിളി.. തനിച്ചുനീന്തുമീ
തടാകം.. നിൻ ദേഹം.. ഈ രാഗം തരൂ തരൂ നീ
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടുമൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു..
നാം നനയുമീ.. തൂമഴയിലെ..
മധുരം തോരാതെ നില്ക്കുമോ..
പൂക്കാലവും രാത്തിങ്കളും
മെയ്യോടു മെയ്യിലാളുമോ..
ചുണ്ടിൻ മൗനം ചുണ്ടോടുചേരാൻ
ഇന്നാണിന്നാണെന്റെ നേരം..
മഞ്ഞിന്നുള്ളിന്നുള്ളിൽ നിന്നും
ചില്ലോലം നിൻ വാതിൽ
തുറന്നുവന്നുചാരെനിൽക്കും..
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
കൺപീലിയിൽ.. നീർത്തുള്ളിയായ്..
നിന്നോടുചേർന്നു നില്പ്പൂ ഞാൻ..
വീണുടയുവാൻ വെമ്പുന്നൊരീ
കണ്ണാടിയായി മാറി ഞാൻ
പണ്ടേ നെഞ്ചിൻ തൂവാലതുന്നി
എന്റേതാണീ വർണ്ണലോകം
പൂവിൻ ശ്വാസം കൊണ്ടെന്റെ നെഞ്ചിൻ
ഗിറ്റാറിൻ പൊൻകമ്പി തനിച്ചുവന്നു മീട്ടി നില്കും
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
കാറ്റോർമയിൽ.. മന്ദാരമായി നീ
പാട്ടോർമയിൽ.. മൂവന്തിയായ്...
പാലമ്പിളി.. തനിച്ചുനീന്തുമീ
തടാകം.. നിൻ ദേഹം.. ഈ രാഗം തരൂ തരൂ നീ
പൂ പൂത്തുവോ എന്നു ചോദിച്ചുനിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടുമൂളുന്ന നെഞ്ചിന്റെയുള്ളിൽ
നീ മാത്രമാണെന്നു മൗനം പറഞ്ഞു..
YouTube Video